Skip to main content

Posts

Showing posts from March, 2008

പത്രൊസിന്‍ വിലാപം.

ഈ തീയൊന്നാളിയെന്‍ മേല്‍ കത്തിപ്പടര്‍ന്നിരുന്നുവെങ്കില്‍; ഈ ധരണിയൊന്നു വായ്‌ പിളര്‍ന്നെ; ന്നെ വിഴുങ്ങിയിരുന്നുവെങ്കില്‍ ഞാനീ ക്രൂരപാപം ചെയ്യുകയില്ലയിരുന്നെന്‍ നാഥനെ പലവട്ടം തള്ളി പറയുകയില്ലയിരുന്നു. അയ്യോ, ഞാന്‍ എത്രയോവലിയപാപി- യെന്‍ നാവുകളെത്രയോ മലിനം. ഈ നാവുകള്‍ക്കിനിയെന്തര്‍ഹത വാക്കുകള്‍ക്കുജ്ന്മമേല്‌കുവാന്‍. ഈയരമനഭിത്തിയില്‍ ചാരിയിരിപ്പൂ ഞാന്‍; ഹൃദയത്തുടുപ്പുകള്‍ നഷ്ടപ്പെട്ടൊരു, വികലാംഗനെപ്പോലെ. എന്റെ ഗുരൂ, തള്ളിപറഞ്ഞുഞ്ഞന്‍; നിന്നെ, സ്വപുത്രനെപോലെന്നെ സ്നേഹിച്ചൊരാം നിന്നെത്തള്ളി; പറഞ്ഞുയീനീച ഘാതകന്‍. ഒരുനിമിഷമന്ധകാരം ബാധിച്ചുയെന്‍; നയനങ്ങളില്‍, ഒരുനിമിഷം മേഘങ്ങള്‍ പൊതിഞ്ഞു; എന്റെ ചുറ്റും. എന്റെ ഗുരോ, യിനിയെന്തു കര്‍മ്മം ചെയ്തീടേണം ഞാനെന്‍ ക്രൂരപാപത്തിനൊരു പരിഹാരമായി? എന്‍ നയനങ്ങള്‍ ബാഷ്പഗണങ്ങള്‍; തന്‍ നീരുറവയായിടുന്നു. എന്റെ ഹൃദയമൊരു ശിശുവിനെപ്പോല്‍; തേങ്ങി കരഞ്ഞീടുന്നു. ഈ തീവേണ്ടെനിക്കീശീത- മകറ്റീടുവാന്‍, എന്‍ ദേഹി തന്നെയൊരു തീഗോളമായി- യെരിഞ്ഞീടുന്നിപ്പോള്‍. നല്‍കീടും മാപ്പ്‌ നീയെനി- ക്കെങ്കിലുമീ പാപത്തിന്‍ താപമൊരു കനലായിയെന്നു- ള്ളിള്‍ നീറീടുന്നെപ്പോഴും.

അറിയാതെ

പൂക്കള്‍ കൊഴിഞ്ഞത്‌ ഞാന്‍ അറിഞ്ഞില്ല, ഋതുക്കള്‍ എത്ര മാറിയതും ഞാന്‍ അറിഞ്ഞില്ല. ഉറങ്ങുകയായിരുന്നോ ഞാന്‍? എന്‍റെ ഓര്‍മകള്‍ക്കുത്തരം നല്‍കാനായില്ല. പുതുമഴയുടെ സുഗന്ധം സ്വപ്നം കണ്ടു ഞാന്‍; എത്ര രാവുകളില്‍? ഒടുവില്‍ മഴ പെയ്തിറങ്ങിയപ്പോള്‍, ഏതോ മന്ദതയില്‍ മയങ്ങിപ്പോയി ഞാന്‍. വീണ്ടും കാത്തിരിപ്പു തുടരുന്നു ഞാന്‍, എനിക്കു നഷ്ട്മായൊരു മഴക്കാലത്തിനായി.. മലരുകള്‍ പൂക്കുന്നതും,പിന്നെ മധുമൊഴിയായി തീരുന്നതും കാത്ത്‌.

ആര്‍ദ്രം

ഒരു മാത്ര ഞാന്‍ കൊതിച്ചു ആ മരത്തണലില്‍ ഇരിക്കുവാന്‍; എന്‍ ഹൃത്തിന്‍ താളം നിനക്കൊപ്പം പങ്കുവയ്ക്കുവാന്‍. ആര്‍ദ്രമായി തീരുന്ന കിനാവുകള്‍, നിന്‍ നയനങ്ങളെ ഈറനണിയിക്കുമ്പോള്‍, ഈ ഈറന്‍ നദിയില്‍ ഒരു തുടിപ്പായി തീരുവാന്‍, മോഹിച്ചുപോയി ഞാന്‍....... നിളയായി, നീലിമയായി ഒഴുകിയെന്‍ കരളിലേക്ക്‌ നീ, മരുവില്‍ മഴയായി; നിന്‍ മൊഴികള്‍. എന്‍ ഹൃദയം കിനാവുകള്‍ തന്‍ നടനവേദികയായി തീരുന്നു. വിരിയുന്നായിരം സ്വപ്നങ്ങള്‍, ഞാന്‍ നിന്‍ നിഴലുകളെ സ്നേഹിക്കുമ്പോള്‍..........