Skip to main content

ആര്‍ദ്രം

ഒരു മാത്ര ഞാന്‍ കൊതിച്ചു
ആ മരത്തണലില്‍ ഇരിക്കുവാന്‍;
എന്‍ ഹൃത്തിന്‍ താളം നിനക്കൊപ്പം
പങ്കുവയ്ക്കുവാന്‍.
ആര്‍ദ്രമായി തീരുന്ന കിനാവുകള്‍,
നിന്‍ നയനങ്ങളെ ഈറനണിയിക്കുമ്പോള്‍,
ഈ ഈറന്‍ നദിയില്‍ ഒരു തുടിപ്പായി തീരുവാന്‍,
മോഹിച്ചുപോയി ഞാന്‍.......


നിളയായി, നീലിമയായി
ഒഴുകിയെന്‍ കരളിലേക്ക്‌ നീ,
മരുവില്‍ മഴയായി;
നിന്‍ മൊഴികള്‍.
എന്‍ ഹൃദയം കിനാവുകള്‍ തന്‍
നടനവേദികയായി തീരുന്നു.
വിരിയുന്നായിരം സ്വപ്നങ്ങള്‍,
ഞാന്‍ നിന്‍ നിഴലുകളെ സ്നേഹിക്കുമ്പോള്‍..........

Comments

Popular posts from this blog

ഏകനായി

ഞാന്‍ ജീവിച്ചിരിക്കേണ്ടതു എന്റെ മാത്രം ആവശ്യം ആണെന്നുള്ള സത്യം മനസ്സിലാക്കിയതു അല്പം നേരത്തെ ആയോ?, ആറിയില്ല!!. ഏകാന്തമാകുന്ന നിമിഷങല്‍ എത്ര ഞാന്‍ മരവിച്ചു ജീവിച്ചുതീര്‍ത്തു. അകലെ ഓടി ഒളിക്കുന്ന സൂര്യന്‍ എന്റെ ഓര്‍മ്മ്കളില്‍ ഇരുട്ട് പടര്‍ത്തി. എവിടെയും ഓറ്റപെടല്‍ന്റെ ചൂണ്ടു വിരലുകള്‍ എന്റെ നേര്‍ക്കു നീളുന്നു. ഇന്നലകളെ തനിച്ചാക്കി നാളെയുടെ സ്വപ്നങള്‍ തേടി ഞാന്‍ എന്റെ യാത്ര തുടരുകയാണു, വളരേ വലിയ ഒരു ലോകത്ത് തികച്ചും ഏകനായി...............

അറിയാതെ

പൂക്കള്‍ കൊഴിഞ്ഞത്‌ ഞാന്‍ അറിഞ്ഞില്ല, ഋതുക്കള്‍ എത്ര മാറിയതും ഞാന്‍ അറിഞ്ഞില്ല. ഉറങ്ങുകയായിരുന്നോ ഞാന്‍? എന്‍റെ ഓര്‍മകള്‍ക്കുത്തരം നല്‍കാനായില്ല. പുതുമഴയുടെ സുഗന്ധം സ്വപ്നം കണ്ടു ഞാന്‍; എത്ര രാവുകളില്‍? ഒടുവില്‍ മഴ പെയ്തിറങ്ങിയപ്പോള്‍, ഏതോ മന്ദതയില്‍ മയങ്ങിപ്പോയി ഞാന്‍. വീണ്ടും കാത്തിരിപ്പു തുടരുന്നു ഞാന്‍, എനിക്കു നഷ്ട്മായൊരു മഴക്കാലത്തിനായി.. മലരുകള്‍ പൂക്കുന്നതും,പിന്നെ മധുമൊഴിയായി തീരുന്നതും കാത്ത്‌.